ഭർത്താവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, സിഗരറ്റ്‌കൊണ്ട് പൊള്ളിച്ചു, മദ്യലഹരിയിൽ യുവതിയുടെ ക്രൂരത- ഒടുവിൽ അറസ്റ്റിൽ

ലക്‌നൗ: മദ്യലഹരിയിൽ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.
ഭർത്താവിന്റെ കൈകാലുകൾ കെട്ടിയിട്ട് സി​ഗരറ്റ് കൊണ്ട് ശരീരത്തിലും ജനനേന്ദ്രിയത്തിലുമടക്കം പൊള്ളിച്ചു. ​ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.

ഏപ്രിൽ 29ന് രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബിജ്‌നോർ സ്വദേശിനിയായ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മനാൻ സെയ്‌ദിക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. പ്രണയ വിവാഹിതരായവരാണ് മെഹറും മനാൻ സെയ്‌ദിയുമെന്നും മദ്യത്തിനും സിഗരറ്റിനും ഗുഡ്‌കയ്‌ക്കും അടിമയാണ് മെഹറെന്നും പൊലീസ് പറഞ്ഞു. ഇവർ കലഹം പതിവായിരുന്നു.

സംഭവദിവസം മദ്യപിച്ചെത്തിയ മെഹർ, പാലിൽ ലഹരി വസ്തു കലർത്തി നൽകി ഭർത്താവിനെ തളർത്തി. തുടർന്ന് തുണിയുപയോഗിച്ച് മനാൻ സെ‌യ്‌ദിയെ കെട്ടിയിട്ടു. വായിലും ബലമായി തുണിതിരുകി. ഇതിനുശേഷം നെഞ്ചിൽ കയറിയിരുന്ന് ഭർത്താവിന്റെ മുഖത്തടിക്കുകയും ശരീരമാകെ സിഗരറ്റ് കത്തിച്ച് പൊള്ളിക്കുകയും ചെയ്തു. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളനുസരിച്ചാണ് മെഹറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

UP woman arrested for brutally attack husband

More Stories from this section

family-dental
witywide