ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം, പൊലീസ് റെയ്ഡിനിടെ ​ഗൃഹനാഥ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ലഖ്നൗ: ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം വീട്ടിൽ റെയ്ഡ് നടത്തിയതിനെ തുടർന്ന് 55 കാരിയായ സ്ത്രീ ഹൃദയംപൊട്ടി മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ ഖതായ് ഗ്രാമത്തിലാണ് സംഭവം. റസിയ എന്ന സ്ത്രീയാണ് മരിച്ചത്. ബിജ്‌നോറിലെ വീട്ടിൽ പൊലീസ് ഒന്നും വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

ഗോമാംസം വിൽപന അല്ലെങ്കിൽ കടത്തൽ എന്നിവ ലംഘിച്ചുവെന്ന സംശയത്തിലാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിന് പൊലീസ് സൂപ്രണ്ട് അഭിഷേക് ഝാ ഉത്തരവിട്ടു. പൊലീസ് ഇൻഫോർമറുടെ പങ്കും അന്വേഷിക്കും. പൊലീസിന് തെറ്റായ വിവരങ്ങൾ നൽകിയതിന് വിവരം നൽകുന്നയാൾക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും ഝാ പറഞ്ഞു.

നാല് പൊലീസ് കോൺസ്റ്റബിൾമാർ തൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് മരിച്ച സ്ത്രീയുടെ മകൻ നസിം ആരോപിച്ചു. ബീഫ് സൂക്ഷിച്ചിട്ടില്ലെന്ന് അറിയിച്ചെങ്കിലും അവർ വീട്ടുപകരണങ്ങൾ കൊള്ളയടിച്ചു. പൊലീസിൻ്റെ പെരുമാറ്റം കാരണം അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് മകൻ പറഞ്ഞു.

വീട്ടിൽ റെയ്ഡ് നടത്തിയ പോലീസുകാർക്കെതിരെ കൂടുതൽ ശിക്ഷാനടപടികൾ ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടിയുടെ നാഗിന എംഎൽഎ മനോജ് കുമാർ പരാസിൻ്റെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കളുടെയും മുസ്ലീം പുരോഹിതരുടെയും പ്രതിനിധി സംഘം എസ്പി ഓഫീസിലെത്തി.

UP woman dies after heart attack after police raid her house on suspicion of storing beef

More Stories from this section

family-dental
witywide