‘എനിക്കൊരു താൽപര്യവുമില്ല; തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം’: ക്ഷുഭിതനായി സുരേഷ് ഗോപി

തൃശ്ശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ സന്ദര്‍ശനത്തിനിടെ ആളുകുറഞ്ഞതിന് പാർട്ടി പ്രവർത്തകരോട് ക്ഷുഭിതനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ശാസ്താംപൂവ് ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനെത്തിയപ്പോൾ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതോടെ അദ്ദേഹം സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങി.

കോളനിയിലെത്തിയപ്പോൾ പ്രദേശത്ത് ആളുകളുടെ എണ്ണം കുറവായിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം ക്ഷുഭിതനാക്കിയത്. കൂടാതെ, 25 പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ അദ്ദേഹം വീണ്ടും ദേഷ്യപ്പെട്ടു. സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് അദ്ദേഹം ചോദിച്ചു. നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നും താന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇതോടെ, ഇന്നുതന്നെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ക്കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ അനുനയിപ്പിക്കുകയായിരുന്നു.

‘‘അടുപ്പിക്കാത്ത സ്ഥലത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കിൽ വോട്ടു ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണം. ബൂത്തുകാർ ഇതു മനസ്സിലാക്കണം. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേയ്ക്കു പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം. എനിക്ക് ഒരു താൽപര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോ,’’ സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.

More Stories from this section

family-dental
witywide