വാഷിങ്ടൺ: എച്ച്-1ബി വിസ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ആണ് അഡ്വാൻസ്ഡ് യുഎസ് ഡിഗ്രി ഹോൾഡർമാർക്കുള്ള മാസ്റ്റർ ക്യാപ് ഉൾപ്പെടെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
2025 സാമ്പത്തിക വർഷത്തേക്കുള്ള പ്രാരംഭ എച്ച്-1ബി അപേക്ഷ സമർപ്പിക്കേണ്ട മാർച്ച് 25-ന് അവസാനിച്ചിരുന്നു. സാങ്കേതിക തകരാർ മൂലം 2025 സാമ്പത്തിക വർഷത്തേക്കുള്ള H-1B വിസകൾക്കുള്ള രജിസ്ട്രേഷൻ സമയപരിധി മാർച്ച് 22 മുതൽ മാർച്ച് 25 വരെമൂന്ന് ദിവസത്തേക്ക് നീട്ടുകയായിരുന്നു. H-1B വിസകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെയാണ് നറുക്കെടുപ്പിലേക്ക് കടക്കുന്നത്.
കമ്പനികൾ വാർഷിക പരിധിയായ 85,000 എന്നതിനേക്കാൾ കൂടുതൽ H-1B അപേക്ഷകൾ ഫയൽ ചെയ്യുന്നതായും അധികൃതർ വ്യക്തമാക്കി. 2022-ൽ, 320,000 അംഗീകൃത എച്ച്-1 ബി വിസകളിൽ 77 ശതമാനവും ഇന്ത്യക്കാർക്ക് ലഭിച്ചു. ഈ വർഷം 350,000 അപേക്ഷകരെ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം, 759,000 രജിസ്ട്രേഷനുകളിൽ 400,000 ത്തിലധികം ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെട്ടു.