ഇന്ത്യൻ വ്യവസായ പ്രമുഖനും ലോകത്തിലെ തന്നെ ധനികരിൽ ഒരാളുമായ ഗൌതം അദാനിക്കെതിരെ കേസെടുത്ത യുഎസ് അറ്റോർണി രാജി വയ്ക്കുന്നു.
ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിൻ്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ബ്രിയൺ പേസാണ് രാജി പ്രഖ്യാപിച്ചത്.അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് രാജിപ്രഖ്യാപനം. അടുത്തമാസം 10ന് സ്ഥാനം ഒഴിയുമെന്ന് പേസ് വ്യക്തമാക്കിയിട്ടുണ്ട്.
ഡോ ബൈഡൻ്റെ കാലത്ത്, 2021 ഒക്ടോബർ 15 മുതൽ സേവനമനുഷ്ഠിച്ച ബ്രിയോൺ പേസ്, അദാനി ഗ്രൂപ്പിനെതിരായ വഞ്ചനാ കുറ്റം ഉൾപ്പെടെ നിരവധി ഉയർന്ന കേസുകളിലെ പ്രധാന വ്യക്തിയാണ്.
2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ അദാനിക്കും അനന്തരവൻ സാഗർ ആദാനിക്കും എതിരെ നവംബറിലാണ് കേസെടുത്തത്.
US attorney who indicted Gautam Adani in New York court to resign