കത്തിയമർന്ന് കാലിഫോർണിയ; കാട്ടുതീ നിയന്ത്രണാതീതം, 5,000 ത്തിലധികം പേരെ ഒഴിപ്പിക്കാൻ നിർദേശം

വാഷിങ്ടൺ: തെക്കൻ കാലിഫോർണിയയിൽ 17,000 ഏക്കറോളം വിസ്തൃതിയിൽ കാട്ടതീ വ്യാപിക്കുകയും നിയന്ത്രണാതീതമാവുകയും ചെയ്തതിനെ തുടർന്ന് കാലിഫോർണിയയിൽ 5,000-ത്തിലധികം ആളുകളോട് പ്രദേശം ഒഴിഞ്ഞുപോകാൻ യുഎസ് അധികൃതർ ഉത്തരവുകൾ പുറപ്പെടുവിച്ചു.

പ്രാദേിക അഗ്നിരക്ഷാ സേനയ്ക്ക് തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഞായറാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 8,000 ത്തിലധികം കെട്ടിടങ്ങൾക്ക് ഭീഷണിയായി തീ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഉഷ്ണക്കാറ്റ് പുതിയ കാട്ടുതീക്ക് സാധ്യത വർധിപ്പിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കലിഫോർണിയയിലെ താപനില ഉയരുകയും വരൾച്ച രൂക്ഷമാകുകയും ചെയ്തു. ഇതോടെ സംസ്ഥാനം വലിയതോതിലുള്ള കാട്ടുതീക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.

More Stories from this section

family-dental
witywide