ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് എതിരെ യുഎസ് സർക്കാരിൻ്റെ ഓട്ടോ സേഫ്റ്റി റെഗുലേറ്റേഴ്‌സ് അന്വേഷണം പ്രഖ്യാപിച്ചു. ടെസ്‌ല കാറുകളുടെ പ്രത്യേകതയായ ഓട്ടോ പൈലറ്റ് സംവിധാനം കാര്യക്ഷമമാണോ എന്നാണ് പരിശോധിക്കുക. ഈ സംവിധാനം പല അപകടങ്ങൾക്കും കാരണമായ സാഹചര്യത്തിലാണ് ഈ നീക്കം.
ടെസ്‌ല കാറുകളുടെ പ്രത്യേകതയായ ഓട്ടോ പൈലറ്റ് സംവിധാനത്തിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഡിസംബറില്‍ ടെസ്‌ല വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ഓട്ടോപൈലറ്റ് സംവിധാനത്തിലെ പാളിച്ചകൾ തുടർക്കഥയായപ്പോളാണ് കമ്പനി ഈ നിലപാട് സ്വീകരിച്ചത്. ടെസ്‌ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവിളിക്കലാണ് ഡിസംബറില്‍ നടത്തിയത്. ഏതാണ്ട് 20 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു.
ഓട്ടോപൈലറ്റ് സംവിധാനത്തിലെ വാഹനമോടിച്ചുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു കമ്പനി തിരിച്ചുവിളിച്ചത്. എന്നാല്‍, വാഹനങ്ങള്‍ തിരിച്ചുവിളിച്ച് നടത്തിയ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന് ശേഷവും ഓട്ടോപൈലറ്റിന്റെ പോരായ്മയെ തുടര്‍ന്ന് 20 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനും (എന്‍.എച്ച്.ടി.എസ്.എ) അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെസ്‌ലയുടെ തിരിച്ചുവിളിക്കലില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനം വരുന്നത്.
ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ടെസ്‌ലയിലെ ഡ്രൈവര്‍ എന്‍ഗേജ്‌മെന്റ് സംവിധാനങ്ങള്‍ ഓട്ടോപൈലറ്റ് ഉപയോഗത്തിന് പര്യാപ്തമല്ലെന്നാണ് എന്‍.എച്ച്.ടി.എസ്.എ. അഭിപ്രായപ്പെടുന്നത്. സംവിധാനത്തിലെ പോരായ്മകള്‍ക്കൊപ്പം ഡ്രൈവര്‍മാര്‍ ഓട്ടോപൈലറ്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ടെസ്‌ലയുടെ റോബോടാക്‌സി ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുകയാണ് ഈ നടപടി എന്നത് ടെസ്ലയ്ക്ക് തലവേദനയായിരിക്കുകയാണ്.
US Auto Safety Regulators to Probe over Tesla Autopilot Recall