‘ട്രംപ് ജയിക്കണം’, കമല ജയിച്ചാൽ തന്റെ പണം അമേരിക്കൻ വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് കോടിശ്വരൻ!

വാഷിംഗ്ടൺ: ഹെഡ്ജ് ഫണ്ട് മാനേജരും ദി പോൾസൺ ആൻഡ് കമ്പനിയുടെ സ്ഥാപകനുമായ ശതകോടിശ്വരൻ ജോൺ പോൾസന്റെ ഒരു പ്രഖ്യാപനം ഇപ്പോൾ അമേരിക്കൻ ബിസിനസ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. നവംബറിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ട്രംപ് ജയിക്കണമെന്നും, കമലാ ഹാരിസ് ആണ് വിജയിക്കുന്നതെങ്കിൽ തൻ്റെ പണം അമേരിക്കൻ വിപണിയിൽ നിന്നും പിൻവലിക്കുമെന്നാണ് പോൾസൺ പ്രഖ്യാപിച്ചത്. ഫോക്സ് ബിസിനസ്സിനോട് അദ്ദേഹത്തിന്റെ പ്രതികരണം.

ഓഹരികൾ വിറ്റ് സ്വർണം വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമല ഹാരിസ് വിവരിച്ച പദ്ധതികൾ വിപണിയിൽ വളരെയധികം അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് കരുതുന്നതായും പോൾസൺ പറഞ്ഞു. ഹാരിസിൻ്റെ നിർദ്ദിഷ്ട സാമ്പത്തിക നയങ്ങൾ നിക്ഷേപകരെ ഭയപ്പെടുത്താൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം വിവരിച്ചു. കോർപ്പറേറ്റ് നികുതി 21% ൽ നിന്ന് 28% ആയി ഉയർത്തുമെന്നും മൂലധന നേട്ട നിരക്ക് 20% ൽ നിന്ന് 28% ആക്കണമെന്നും ഹാരിസ് പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു പോൾസൺ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇത് വിപണികളിലെ തകർച്ചയ്ക്കും ഉടനടി, പെട്ടെന്നുള്ള മാന്ദ്യത്തിനും കാരണമാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിൻ്റെ ഏറ്റവും വലിയ ധനസമാഹരണക്കാരിൽ ഒരാളാണ് പോൾസൺ.