കമ്പനിയുടെ നയങ്ങളും ധാർമിക നിയമങ്ങളും ലംഘിച്ചുള്ള ബന്ധം, അഭിഭാഷക നബാനിതയെയും സിഇഒയെയും അമേരിക്കൻ കമ്പനി പുറത്താക്കി

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ അഭിഭാഷകയായ നബാനിത ചാറ്റർജി നാഗിനെ നോർഫോക്ക് സതേൺ കോർപ്പറേഷനിൽ നിന്നും പുറത്താക്കി. നോർഫോക്ക് സതേൺ കോർപ്പറേഷനിലെ ചീഫ് ലീഗൽ ഓഫിസറായിരുന്ന നബാനിത ചാറ്റർജിയും സി ഇ ഒ അലൻ ഷായുമായുള്ള ബന്ധമാണ് നടപടിക്ക് ആധാരമായത്. ഈ ബന്ധം അനുചിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയതെന്നാണ് നോർഫോക്ക് സതേൺ കോർപ്പറേഷൻ പറയുന്നത്. ഷായെയും കമ്പനി പുറത്താക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ളബന്ധം കമ്പനിയുടെ നയങ്ങളും ധാർമ്മിക നിയമങ്ങളും ലംഘിച്ചുവെന്ന് കണ്ടെത്തിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide