എച്ച്.ഐ.വി തടയാനുള്ള യു.എസ് കമ്പനിയുടെ മരുന്ന് പൂര്‍ണ വിജയം, വര്‍ഷത്തില്‍ രണ്ട് കുത്തിവയ്പ്പുകള്‍ മാത്രം

എച്ച്.ഐ.വി തടയാനുള്ള യു.എസ് കമ്പനിയുടെ മരുന്ന് പൂര്‍ണ വിജയമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെയും ഉഗാണ്ടയിലെയും ക്ലിനിക്കല്‍ പരീക്ഷണമാണ് ‘ലെനാകപവിര്‍’ എന്ന മരുന്നിന്റെ ശുഭ വാര്‍ത്തയുമായി എത്തുന്നത്. നിലവില്‍ എച്ച്.ഐ.വി. അണുബാധ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രി-എക്സ്‌പോഷര്‍ പ്രൊഫൈലാക്സിസ് വിഭാഗത്തിപ്പെടുന്ന മരുന്നാണിത്.

മരുന്ന് വര്‍ഷത്തില്‍ രണ്ടുതവണ കുത്തിവയ്ക്കുന്നത് യുവതികള്‍ക്ക് എച്ച്‌ഐവി അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായ സംരക്ഷണം നല്‍കുന്നു എന്നാണ് കമ്പനി പറയുന്നത്. ഗിലിയഡ് സയന്‍സസ് എന്ന യു.എസ്. കമ്പനിയാണ് മരുന്ന് നിര്‍മ്മിച്ചത്.

ആറ് മാസത്തിലൊരിക്കല്‍ എന്ന രീതിയില്‍ രണ്ട് ലെനകാപവിര്‍ കുത്തിവയ്പ്പ് എടുത്തവരില്‍ മറ്റ് രണ്ട് മരുന്നുകളെ അപേക്ഷിച്ച് എച്ച് ഐ വി അണുബാധയ്ക്കെതിരെ മികച്ച സംരക്ഷണം നല്‍കുന്നുവെന്നാണ് പരീക്ഷണം തെളിയിച്ചത്. ലെനകാപവിര്‍ ഉള്‍പ്പെടെ പ്രീ-എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് വിഭാഗത്തിലെ മൂന്നു മരുന്നുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.