യുഎസിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ച് ദേശീയ സുരക്ഷാ സമിതി വക്താവ് ജോൺ കിർബി

യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ സമീപകാലത്ത് ഉണ്ടായ അക്രമങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ സമിതി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി.വ്യാഴാഴ്ച ഒരു പത്രസമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. വംശം, ജെൻഡർ അല്ലെങ്കിൽ മറ്റേതെങ്കിലും ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ഒരു ന്യായീകരണവുമില്ല. ഇത്തരം സംഭവങ്ങൾ യുഎസ് അംഗീകരിക്കില്ല. അത്തരം ആക്രമണങ്ങളെ തടയാൻ ജോ ബൈഡൻ സർക്കാർ കഠിനമായി പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിൽ ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും വർധിച്ച മരണങ്ങളും പെട്ടെന്നു വർധിച്ച സാഹചര്യത്തിലാണ് കിർബിയുടെ പ്രസ്താവന.

ഫെബ്രുവരി 7 ന്, വാഷിംഗ്ടൺ ഡൗൺ ടൌണിൽ ഒരു ആക്രമണത്തെ തുടർന്ന് 41 കാരനായ ഇന്ത്യൻ വംശജൻ വിവേക് തനേജ കൊല്ലപ്പെട്ടിരുന്നു.

ഫെബ്രുവരി 4 ന് ചിക്കാഗോയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി ക്രൂരമായ ആക്രമണത്തിന് ഇരയായ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയാണ് അക്രമത്തിന് ഇരയായത്.ചിക്കാഗോയിലെ തെരുവുകളിൽ മൂന്ന് അക്രമികൾ അലിയെ പിന്തുടരുന്നത് വിഡിയോയിൽ കാണാമായിരുന്നു. രക്തം വാർന്നൊലിച്ചു നിൽക്കുന്ന അലിയുടെ ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിവേക് സൈനി എന്ന മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിലെ ജോർജിയയിലെ ലിത്തോണിയയിൽ ഒരു കടയ്ക്കുള്ളിൽ ഒരാൾ ചുറ്റിക കൊണ്ട് അടിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

US Condemns Attacks Against Indian Students

More Stories from this section

family-dental
witywide