അമേരിക്കയിലെ പക്ഷിപ്പനി: മനുഷ്യനില്‍ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

വാഷിങ്ടൺ: അമേരിക്കയിൽ ഒരാൾക്കു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് മാസത്തിനുള്ളില്‍ ഈ രോഗം കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നുണ്ടായിരുന്നു.

H5N1 എന്ന വൈറസ് ബാധിച്ച രണ്ട് വ്യക്തികളിൽ ആദ്യത്തെയാൾ ടെക്‌സാസിലെയും രണ്ടാമത്തെയാൾ മിഷിഗണിലെയും ഡയറി ഫാം തൊഴിലാളികളായിരുന്നു. ഇരുവരും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളൂവെന്നും സുഖം പ്രാപിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കുള്ള അപകടസാധ്യത കുറവാണ്. ടെക്സാസ് കേസിന് സമാനമായി, മിഷിഗണിലെ രോഗി കണ്ണിൻ്റെ ലക്ഷണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സിഡിസി പറഞ്ഞു.

More Stories from this section

family-dental
witywide