ടിക് ടോക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കി അമേരിക്കന്‍ സെനറ്റ്. നേരത്തേ ടിക് ടോക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിടുന്നതോടെ നിരോധന ബില്‍ പ്രാബല്യത്തില്‍ വരും. ടിക് ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അമേരിക്കയില്‍ ആപ്പ് ബ്ലോക്ക് ചെയ്യുമെന്നുമാണ് ബിൽ.
അതേസമയം, ബൈറ്റ് ഡാന്‍സ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ടിക് ടോക് വില്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും തടയുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ടിക് ടോക് വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സിനെ അമേരിക്കയ്ക്ക് നിര്‍ബന്ധിക്കാന്‍ സാധിച്ചാലും ചൈനീസ് അധികാരികളുടെ അനുമതിയും ആവശ്യമാണ്.
എന്നാല്‍ ഇത്തരത്തിലുള്ള ഏതൊരു നീക്കവും തടയുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയ്ക്ക് കാലതാമസമെടുക്കുമെന്നാണ് വിദഗ്ദാഭിപ്രായം.
US Congress Clears TIKTOK Ban Bill