ഇന്ത്യക്കുമേല്‍ അമേരിക്ക തീരുവ ചുമത്തുന്നത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കും നയം വ്യക്തമാക്കി സുഹാസ് സുബ്രഹ്മണ്യം

വാഷിംങ്ടണ്‍: ഇന്ത്യക്ക് മേൽ തീരുവ ചുമത്തുന്നത് ഇരു ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നതിനാല്‍ എതിർക്കുന്നുവെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഹാസ് സുബ്രഹ്മണ്യം. ട്രംപ് അധികാരമേറ്റെടുത്താൽ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് കൂടുതല്‍ താരിഫ് ഏർപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സുബ്രഹ്മണ്യത്തിന്‍റെ അഭിപ്രായം. യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ട്രംപ് ഇന്ത്യയുടെ താരിഫ് ഘടനയെ പരിഹസിക്കുകയും ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങള്‍ക്ക് പരസ്പര നികുതി ചുമത്തുന്നതിനെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അധികാരത്തിലേറിയാൽ ഇന്ത്യക്ക് മേൽ നികുതി ചുമത്തുന്നത് പരി​ഗണിച്ചേക്കാം.

ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യകതയും സുഹാസ് സുബ്രഹ്മണ്യം എടുത്തുപറഞ്ഞു. യു.എസ്-ഇന്ത്യ ബന്ധം ഇരു രാജ്യങ്ങള്‍ക്കും വളരെ പ്രധാനമാണെന്നും സുബ്രഹ്മണ്യം പറഞ്ഞു. യു.എസിലെ കുടിയേറ്റ നയത്തിന്‍റെ നവീകരണത്തിനായും അദ്ദേഹം വാദിച്ചു. യു.എസില്‍ ഒരു സമഗ്ര കുടിയേറ്റ നയം ആവശ്യമാണ്. നിയമപരമായ കുടിയേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കുറിച്ചും ധാരാളം കേള്‍ക്കുന്നു. നമ്മുടെ അതിർത്തി സുരക്ഷിതമാക്കുന്നതിനെ തീർച്ചയായും പിന്തുണക്കുന്നു.

എന്നാല്‍, ആ വിഷയത്തിലും കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ഏത് നീക്കത്തെയും താൻ എതിർക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide