1,000 ഇന്ത്യൻ അപേക്ഷകരുടെ യുഎസ് വിസ ഇന്റർവ്യൂ പൂർത്തിയായി; കോൺസുലർ ടീമിൽ അമേരിക്കൻ പ്രതിനിധിയും

ന്യൂഡൽഹി: ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി തിങ്കളാഴ്ച എംബസിയുടെ കോൺസുലർ ടീമിനൊപ്പം ചേർന്ന് 1000 സന്ദർശക വിസ അപേക്ഷകരുടെ അഭിമുഖം നടത്തി. യുഎസ് എംബസി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

ന്യൂ ഡൽഹിയിലെ യുഎസ് എംബസി 2024ൽ ആസൂത്രണം ചെയ്ത നാല് “സൂപ്പർ സാറ്റർഡേ” വിസ പ്രോസസ്സിംഗ് ഇവൻ്റുകളിൽ ആദ്യത്തേത് നടത്തിക്കഴിഞ്ഞു. എംബസി ടീമിനെ സഹായിക്കാനാണ് യുഎസ് പ്രതിനിധി എത്തിയത്.

കൂടാതെ, പ്രത്യേക വിസ പ്രോസസ്സിംഗ് സമയത്തിനായി മുംബൈയിലെ കോൺസുലേറ്റും മാർച്ച് 9 ന് നടപടികൾ ആരംഭിച്ചു.

“ഞങ്ങളുടെ യുഎസ്-ഇന്ത്യ പങ്കാളിത്തത്തിൻ്റെ അടിസ്ഥാനം ആളുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും പഠിക്കുമ്പോഴും രൂപപ്പെടുന്ന ബന്ധങ്ങളുടെ ശൃംഖലയാണ്,” അംബാസഡർ ഗാർസെറ്റി പറഞ്ഞു.

“1,000-ലധികം സന്ദർശക വിസ അപേക്ഷകരുമായി ന്യൂഡൽഹിയിലെ യുഎസ് എംബസി 2024 മാർച്ച് 9 ശനിയാഴ്ച അഭിമുഖം നടത്തി. കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാനും വിരലടയാള പരിശോധന പ്രക്രിയയിൽ സഹായിക്കുന്നതിനുമായി അംബാസഡർ ഗാർസെറ്റി എംബസി ടീമിൽ ചേർന്നു,” യുഎസ് എംബസി പറഞ്ഞു.