ചൈനയോടും പാകിസ്ഥാനോടുമുള്ള അടുപ്പം കാരണം ഇന്ത്യയും അമേരിക്കയും അകന്നിരുന്നു: യുഎസ് അംബാസഡർ

ന്യൂഡൽഹി: ചൈനയുമായും പാക്കിസ്ഥാനുമായുമുള്ള അമേരിക്കയുടെ ബന്ധം കാരണം ഇന്ത്യയുമായി അകൽച്ചയിലായിരുന്നുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. എന്നാൽ, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പ്രധാന വഴിത്തിരിവ് 2000ലെ ആണവ കരാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ചൈനയുമായും പാകിസ്ഥാനുമായും കൂടുതൽ അടുത്തിരുന്നതിനാൽ ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലായിരുന്നു.

എന്നാൽ 2000-കളിൽ ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറുമായുള്ള ബന്ധത്തിൽ വഴിത്തിരിവായി. അതിനുശേഷം ബന്ധങ്ങളിൽ സ്ഥിരമായ ഒരു മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഞങ്ങൾ പിന്തുണച്ചു. എന്നാൽ 70-കളുടെ തുടക്കത്തിൽ ഞങ്ങൾ ചൈനയയുമായി അടുത്തപ്പോൾ ഇന്ത്യ സോവിയറ്റ് യൂണിയനുമായി അടുത്തു. അമേരിക്ക പാക്കിസ്ഥാനുമായി അടുപ്പത്തിലാണെന്നും അവരെ വിശ്വാസയോഗ്യമായ പങ്കാളിയായി കരുതാനാകില്ലെന്നും ഇന്ത്യ കരുതി- ഗാർസെറ്റി ചൂണ്ടിക്കാട്ടി.

മുൻ യുഎസ് പ്രസിഡൻ്റുമാരായ ബിൽ ക്ലിൻ്റണും ജോർജ്ജ് ഡബ്ല്യു ബുഷും ആണവ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ ആരംഭിച്ച 2000-കളിൽ ഈ ധാരണ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കൻ മണ്ണിൽ വെച്ച് കൊല്ലാനുള്ള ഗൂഢാലോചനയിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഇന്ത്യയുടെ വിശദീകരണത്തിൽ അമേരിക്ക തൃപ്തനാണെന്നും ഗാർസെറ്റി പറഞ്ഞു.

US envoy on distant ties with India in past: ‘America was close to China, Pak’

Also Read

More Stories from this section

family-dental
witywide