ഇന്ത്യൻ വിപണിയിലും ‘അമേരിക്കൻ ഫെഡ്’ എഫക്ട്, ചരിത്രത്തില്‍ ആദ്യമായി 84000 പോയിന്റ് കടന്ന് സെന്‍സെക്‌സ്, നിഫ്റ്റിയും സർവകാല നേട്ടത്തിൽ

മുംബൈ: വന്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. സെന്‍സെക്‌സ് 84,000 പോയിന്റ് കടന്ന് ചിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റിയും പുതിയ ഉയരങ്ങളിലെത്തി. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചപ്പോള്‍ ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ നേട്ടമുണ്ടാക്കുന്നത്.

ബിഎസ്ഇ സെന്‍സെക്‌സ് 975.1 പോയിന്റ് മുന്നേറി വിപണി തുടങ്ങിയപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തി 84,159.90 എന്ന ചരിത്ര നേട്ടത്തിലെത്തി. നിഫ്റ്റി 271.1 പോയന്റുകള്‍ കയറി 25,686.90 എന്ന പുതിയ ഉയരത്തിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി, ടാറ്റ സ്റ്റീല്‍, ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ്, നെസ്‌ലെ, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്ട് എന്നിവയാണ് നേട്ടം കൊയ്ത കമ്പനികള്‍.

More Stories from this section

family-dental
witywide