അടിച്ചു കേറുമോ അമേരിക്കൻ വിപണി! പലിശ നിരക്ക് വീണ്ടും കുറച്ച് ഫെഡ് റിസർവ്, പക്ഷെ നേട്ടമില്ലാതെ ഇന്ത്യൻ വിപണി

വാഷിങ്ടൺ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു. കാല്‍ ശതമാനമാണ് കുറച്ചത്. പിന്നാലെ നാസ്ദാക്ക് 1.5 ശതമാനംവരെ ഉയർന്നു. അതേസമയം, ഇന്ത്യൻ വിപണിക്ക് നേട്ടമാക്കാനുമായില്ല. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നതാണ് ഇന്ത്യൻ വിപണി തിരിച്ചടി നേരിടാനുള്ള കാരണം.

യുഎസ് ഫെഡ് റിസർവ് നിരക്ക് കുറച്ചിട്ടും യുഎസിലെ കടപ്പത്ര ആദായം സ്ഥിരതയോടെ തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം സമീപകാലയളവില്‍ നയത്തെ സ്വാധീനിക്കില്ലെന്ന് ഫെഡ് മേധാവി ജെറോം പവല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു നിരക്ക് കുറച്ചത്.

ട്രംപിന്റെ നയങ്ങള്‍ പണപ്പെരുപ്പം കൂട്ടാനിടയുണ്ടെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ഡിസംബറില്‍ കാല്‍ ശതമാനംകൂടി നിരക്കില്‍ ഇളവ് വരുത്തിയേക്കാമെന്നാണ് ബാർക്ലെയ്സിന്റെ അനുമാനം. അതേസമയം, 2025ല്‍ കാല്‍ ശതമാനം വീതമുള്ള രണ്ട് നിരക്ക് കുറയ്ക്കലിന് മാത്രമെ സാധ്യതയുള്ളൂവെന്നും വിലയിരുത്തുന്നു.

US federal reduces rate

More Stories from this section

family-dental
witywide