‘യുക്രൈന് അമേരിക്ക അത്യാധുനിക വിമാനങ്ങൾ വരെ നൽകി, പക്ഷേ…’; തുറന്ന് പറഞ്ഞ് സള്ളിവൻ

ന്യൂയോർക്ക്: എഫ്-16 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ യുക്രൈന് നൽകാൻ തീരുമാനിച്ചെങ്കിലും വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പൈലറ്റുമാര്‍ യുക്രേനിയന്‍ സൈന്യത്തിന് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം യുക്രെയിനിലേയ്ക്ക് അയച്ച സൈനിക സഹായം വൈകിയെന്ന ആരോപണങ്ങള്‍ അദ്ദേഹം നിരസിച്ചു.

യുക്രെയിനിന് കഴിയുന്നത്ര ആയുധങ്ങള്‍ ലഭിച്ചതിന് അമേരിക്കയോട് നന്ദി പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ യുക്രെയ്‌നിലേക്ക് എഫ് -16 യുദ്ധ വിമാനങ്ങള്‍ അയക്കാന്‍ പ്രസിഡന്റ് ബൈഡന്‍ അംഗീകാരം നല്‍കിയെന്ന് ജേക്ക് സള്ളീവന്‍ പറയുന്നു. ഇപ്പോള്‍ 2024 ഡിസംബറിലും വിമാനം പറപ്പിക്കാനുള്ള പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും, എന്നാല്‍ യുക്രെനില്‍ വേണ്ടത്ര കഴിവുള്ള പൈലറ്റുമാരുടെ അഭാവമാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

US gave F-1 aircraft to Ukraine, but…says Sullivan