
വാഷിങ്ടൺ: 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുർ ഹുസൈൻ റാണ, ഇന്ത്യക്കു കൈമാറുന്നതിനെതിരേ നൽകിയ റിട്ട് ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീംകോടതിയോട് അഭ്യർഥിച്ചു. പാക്-കനേഡിയൻ വംശജനായ റാണയെ കൈമാറണമെന്ന് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്.
ഇതിനെതിരേ കീഴ്‌ക്കോടതികളിലും വിവിധ ഫെഡറൽ കോടതികളിലും നൽകിയ ഹർജികൾ തള്ളിയതോടെയാണ് നവംബർ 13-ന് റാണ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകിയത്.
ഇന്ത്യക്കു കൈമാറുന്നത് തടയാനുള്ള റാണയുടെ അവസാന നിയമാവസരമാണ് റിട്ട് ഹർജി. ഇത് തള്ളിക്കളയണമെന്ന് യു.എസ്. സോളിസിറ്റർ ജനറൽ എലിസബത്ത് ബി. പ്രെലോഗർ തിങ്കളാഴ്ച സുപ്രീംകോടതിയോട് അഭ്യർഥിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കു കൈമാറുന്നതിൽനിന്ന് ഇളവ് ലഭിക്കാൻ റാണയ്ക്ക് അർഹതയില്ലെന്ന് അവർ വാദിച്ചു. നിലവിൽ ലോസഞ്ചാലസിലെ ജയിലിലാണ് റാണ.
US govt Asks Supreme Court to dismiss Tahawwur Rana Plea