അമേരിക്കൻ ഹെൽത്ത് കെയർ സിസ്റ്റത്തിന്റെ സൈബർ സുരക്ഷ അപകടത്തിൽ ; ഒരുപാട് പേരുടെ വ്യക്തി വിവരങ്ങൾ ചോർന്നു 

അടുത്തിടെ പ്രധാനപ്പെട്ട രണ്ട്  അമേരിക്കൻ ഹെൽത്ത് കെയർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടർ സംവിധാനം മുഴുവൻ തകരാറിലായി. അതിശക്തമായ മൽവെയർ അക്രമണത്തിലാണ് കംപ്യൂട്ടർ നെറ്റ് വർക് സംവിധാനം മുഴുവൻ തകരാറിലായത്. ഇത് ആരോഗ്യ മേഖലയുടെ പ്രവർത്തനം താറുമാറാക്കി എന്നു മാത്രമല്ല യുഎസ് ഹെൽത്ത് കെയർ സിസ്റ്റത്തിൻ്റെ സാങ്കേതിക സുരക്ഷാ മേഖലയിലെ ബലഹീനതകൾ പുറത്തുകൊണ്ടുവരികയും ചെയ്തു. ഒരുപാട് വ്യക്തികളുടെ വ്യക്തി വിവരങ്ങൾ  അടങ്ങിയ വൻ ഡേറ്റാ ബാങ്കിലെ വിവിരങ്ങൾ ഒട്ടും സുരക്ഷിതമല്ല എന്നു കൂടി ഈ സംഭവം വ്യക്തമാക്കി. 

സൈബർ സുരക്ഷാ സ്ഥാപനമായ എംസിസോഫ്റ്റിൻ്റെ കണക്കനുസരിച്ച് 2023-ൽ യുഎസിലെ 141 ആശുപത്രികൾ അടങ്ങുന്ന 46 നെറ്റ് വർക്കുകൾ റാൻസംവെയർ ആക്രമണത്തിൽ കുടുങ്ങിയിട്ടുണ്ട്.. 2022 ൽ റാൻസംവെയർ ബാധിച്ചത്  25 നെറ്റ്വർക്കുകളെയായിരുന്നു. ഒരു വർഷം കൊണ്ട് സൈബർ ആക്രമണങ്ങൾ ഏതാണ്ട് ഇരട്ടിയായി. 

സൈബർ ആക്രമണം നേരിടാൻ ആരോഗ്യ പരിപാലന സംവിധാനം വേണ്ടത്ര സജ്ജമല്ലെന്ന് യുഎസ് രാഷ്ട്രീയത്തിലെ ചില നേതാക്കൾക്കും മുതിർന്ന  ഉദ്യോഗസ്ഥർക്കും നയ വിദഗ്ധർക്കും അഭിപ്രായമുണ്ട്. 
ഫെബ്രുവരിയിൽ,  പ്രതിവർഷം 15 ബില്യൺ ആരോഗ്യ പരിരക്ഷാ ഇടപാടുകൾ നടത്തുന്ന ഇൻഷുറൻസ് ഭീമനായ ചേഞ്ച് ഹെൽത്ത്‌കെയർ ഉപയോഗിക്കുന്ന   കമ്പ്യൂട്ടർ സെർവറിലേക്ക് ഹാക്കർമാർ അതിക്രമിച്ചു കയറി. ഇതുമൂലം  കോടിക്കണക്കിന് ഡോളർ നഷ്ടം വന്നു, യുഎസിൽ ഉടനീളമുള്ള ഫാർമസികളിലെ സേവനം തടസ്സപ്പെട്ടു,  മൂന്നിലൊന്ന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങളും ചോർന്നിരിക്കാം. 

 മെയ് ആദ്യം , 19 സംസ്ഥാനങ്ങളിലായുള്ള  140 ആശുപത്രികളും 40 സീനിയർ ലിവിംഗ് ഫെസിലിറ്റീസും ഉൾപ്പെടുന്ന നെറ്റ്വർക്ക് ഹാക്ക് ചെയ്യപ്പെട്ടു.   സെൻ്റ് ലൂയീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസെൻഷൻ എന്ന സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്.  പുതിയ തരം വൈറസായിരുന്നു ആക്രമിച്ചത്. അതു മൂലം പലആശുപത്രികളിലേയും ആംബുലൻസ്  സർവീസുകൾ വഴിതെറ്റിച്ചു വിട്ട സംഭവം ഉണ്ടായി. 
ആരോഗ്യമേഖലയായതു കൊണ്ട് എത്രമാത്രം ഗുരുതരമാണ് ഇത്തരം ആക്രമണങ്ങളെന്ന് അധികൃതർ ചിന്തിക്കേണ്ടതാണ്. 

Us health care system under Cyber security Attacks