വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ കുടിയേറ്റക്കാർക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് യുഎസ്, കടുത്ത നടപടി

വാഷിങ്ടൺ: ഇസ്രായേൽ ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ വെസ്റ്റ് ബാങ്കിലെ തീവ്രവാദ കുടിയേറ്റക്കാർക്കെതിരെ യുഎസ് ഉപരോധങ്ങൾ പ്രഖ്യാപിച്ചു, കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഉപരോധം. അമേരിക്കയുടെ നടപടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ചൊടിപ്പിച്ചു. വിഷയം നിരീക്ഷിക്കുകയാണെന്നും അമേരിക്കയുമായി ചർച്ച നടത്തുമെന്നും ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചു.

പലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടിയേറ്റമെന്നാണ് യുഎസ് വിലയിരുത്തൽ. ഹാഷോമർ യോഷ് എന്ന സംഘടനയാണ് വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തിന് പിന്നിലെന്നാണ് യുഎസ് പറയുന്നത്. ഹാഷോമർ യോഷ് ഔദ്യോഗികമായി സർക്കാരിതര സംഘടനയാണെങ്കിലും സമീപ വർഷങ്ങളിൽ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വലതുപക്ഷ സഖ്യം ധനസഹായവും പിന്തുണയും നൽകിയിട്ടുണ്ട്.

US impose sanction on West bank isreali migrants

More Stories from this section

family-dental
witywide