ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്ത്യയുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്ത്യയുമായും മറ്റ് ചില രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അമേരിക്ക. ബംഗ്ലാദേശിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

താന്‍ സ്വകാര്യ നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ പോകുന്നില്ലെന്നും എന്നാല്‍ ബംഗ്ലാദേശിലെ അക്രമം അവസാനിപ്പിക്കുന്നതിന് ശ്രമിക്കുന്നത് തുടരുകയാണെന്നും വേദാന്ത് പട്ടേല്‍ തന്റെ ദൈനംദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.