വാഷിങ്ടൺ: വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ, തങ്ങളുടെ ആണവായുധ ശേഖരം കൂടുതൽ വിപുലീകരിക്കേണ്ടിതന്റെ ആവശ്യകത സംബന്ധിച്ച് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. റഷ്യയും ചൈനയും ഉത്തര കൊറിയയും തങ്ങളുടെ ആണവ പദ്ധതികൾ അതിവേഗത്തിൽ വിപുലീകരിക്കുന്നതാണ് പുതിയ മുന്നറിയിപ്പിന് കാരണം.
“എതിരാളികളുടെ ആയുധശേഖരത്തിൽ ഒരു മാറ്റമില്ല. വരും വർഷങ്ങളിൽ ഞങ്ങളുടെ ആണവശേഖരത്തിലും വർധനവ് സംഭവിച്ചേക്കാം. പ്രസിഡൻ്റ് ആ തീരുമാനമെടുത്താൽ അത് നടപ്പിലാക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറായിരിക്കണം,” വെള്ളിയാഴ്ച ആംസ് കൺട്രോൾ അസോസിയേഷനോട് സംസാരിക്കവെ, പ്രസിഡൻ്റിൻ്റെ സ്പെഷ്യൽ അസിസ്റ്റൻ്റും വൈറ്റ് ഹൗസിലെ ആയുധ നിയന്ത്രണത്തിൻ്റെ സീനിയർ ഡയറക്ടറുമായ പ്രണയ് വഡ്ഡി പറഞ്ഞു.
അമേരിക്കൻ ജനതയെയും തങ്ങളുടെ സഖ്യകക്ഷികളെയും പങ്കാളികളെയും സംരക്ഷിക്കുന്നതിനൊപ്പം യുഎസ് എതിരാളികളെ പിന്തിരിപ്പിക്കാൻ കൂടുതൽ ആണവായുധങ്ങൾ ആവശ്യമാണെന്ന നിഗമനത്തിലേക്ക് തങ്ങൾ എത്തുമെന്ന് വഡ്ഡി വിശ്വസിക്കുന്നതായി വഡ്ഡി പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റഷ്യ, ചൈന എന്നിവയ്‌ക്കിടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലാണ് വഡ്ഡിയുടെ പ്രസ്താവന. ഇത് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതാണ്. മെയ് മാസത്തിൽ, റഷ്യ പാശ്ചാത്യ ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ പ്രസ്താവനകൾക്കും ഭീഷണികൾക്കും മറുപടിയായി ആണവായുധ പരിശീലനം നടത്തിയിരുന്നു.