വെബ്സൈറ്റിലെ ‘തെറ്റ്’ കാരണം 340 മില്യണ്‍ ഡോളര്‍ ജാക്ക്പോട്ട് നിഷേധിച്ചതിന് യു.എസിലെ ലോട്ടറി സ്ഥാപനത്തിനെതിരെ കേസ്

വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ ജോണ്‍ ചീക്‌സ് എന്ന ആള്‍ അമേരിക്കന്‍ ലോട്ടറി ഗെയിം കമ്പനിയായ പവര്‍ബോളിനും ഡിസി ലോട്ടറിക്കും എതിരെ കേസ് ഫയല്‍ ചെയ്തു.

ജോണ്‍ ചീക്സ് കഴിഞ്ഞ വര്‍ഷം ജനുവരി 6-നാണ് പവര്‍ബോള്‍ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റിലെ ഭാഗ്യ പരീക്ഷണങ്ങള്‍ക്കായി കുടുംബാംഗങ്ങളുടെ ജനനത്തീയതി ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍, ജാക്ക്പോട്ട് 340 മില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നപ്പോള്‍ ജോണ്‍ ചീക്‌സ് തന്റെ ജീവിതം തന്നെ മാറിമറിയുമെന്നും കരുതിയിരിക്കുമ്പോഴാണ് ഈ നമ്പറുകള്‍ ഔദ്യോഗികമല്ലെന്നും വെബ്സൈറ്റിലെ പിഴവാണെന്നും കമ്പനി അറിയിച്ചത്.

2023 ജനുവരി 7-ന് പവര്‍ബോളിന്റെ തത്സമയ നറുക്കെടുപ്പില്‍ തനിക്ക് ലഭിക്കേണ്ട തുക നഷ്ടമായെന്നും കമ്പനി ചതിച്ചെന്നും കാട്ടിയാണ് ജോണ്‍ ചീക്‌സ് കേസ് ഫയല്‍ ചെയ്തത്. തന്റെ ടിക്കറ്റിന്റെ നമ്പറാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ വിജയിച്ച നമ്പറായി മന്നു ദിവസത്തേളം കൊടുത്തിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ നമ്പര്‍ ഇതല്ലെന്നും ഇത് വെബ്‌സൈറ്റില്‍ വന്ന പിഴവാണെന്ന് കമ്പനി അറിയിച്ചത്.

ഡിസി ലോട്ടറിയുടെ വെബ്സൈറ്റ് നിയന്ത്രിക്കുന്ന ഡിജിറ്റല്‍ പരസ്യ കമ്പനിയാണ് തെറ്റ് വരുത്തി തെറ്റായ നമ്പറുകള്‍ പോസ്റ്റ് ചെയ്തതെന്നുമാണ് വിവരം. എന്തായാലും കേസുമായി ചീക്‌സ് മുന്നോട്ട് പോകുകയാണ്.