അമേരിക്കക്ക്‌ ഇത് വലിയ നാണക്കേട്! പരീക്ഷണപ്പറക്കലിനിടെ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തി യുഎസ് നാവികസേന

വാഷിങ്ടൺ: പരീക്ഷണപ്പറക്കലിനിടെ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തി അമേരിക്ക. ചെങ്കടലിലെ പരീക്ഷണപ്പറക്കലിനിടെയാണ് നാവിക സേന അബദ്ധത്തിൽ സ്വന്തം വിമാനം വെടിവെച്ചിട്ടത്. അബദ്ധം സംഭവിച്ചതാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അമേരിക്ക വ്യക്തമാക്കി.

ഹാരി എസ് ട്രൂമാൻ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്എ 18 സൂപ്പർ ഹോർണറ്റെന്ന യുദ്ധ വിമാനത്തിനു നേരെ ​ഗെറ്റിസ്ബർ​ഗ് എന്ന മറ്റൊരു യുദ്ധവിമാനമാണ് വെടിയുതിർത്തത്. യെമനിലെ ഹൂതികൾ അമേരിക്കൻ കപ്പലുകൾക്ക് നേരെ ചെങ്കടലിൽ അക്രമണം നടത്തുന്നുവെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അമേരിക്കയുടെ ഭാ​ഗത്തുനിന്നു തന്നെ ഇത്തരമൊരു അബദ്ധം സംഭവിക്കുന്നത്.

US Navy shot down own aircraft

More Stories from this section

family-dental
witywide