ചൈനീസ് വിദ്യാർത്ഥികൾ അമേരിക്കയിൽ വന്ന് സയൻസ് പഠിക്കേണ്ട, ഇന്ത്യക്കാർ പഠിക്കട്ടെ; വിചിത്ര വാദവുമായി യുഎസ് നയതന്ത്രജ്ഞൻ

വാഷിംഗ്ടൺ: ചൈനീസ് വിദ്യാർത്ഥികൾ അമേരിക്കയിൽ വന്ന് സയൻസ് പഠിക്കേണ്ടതില്ലെന്നും ഹ്യൂമാനിറ്റീസ് പഠിക്കട്ടെയെന്നും അമേരിക്കൻ നയതന്ത്രജ്ഞൻ. സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുർട്ട് കാംബെൽ ആണ് വിവേചനപരമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. യുഎസ് സർവകലാശാലകൾ ചൈനീസ് വിദ്യാർത്ഥികൾക്ക് അതീവ രഹസ്യ വിവരങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നുമാണ് കുർട് കാംബെൽ പറയുന്നത്.

അന്താരാഷ്ട്ര തലത്തിൽ അമേരിക്ക-ചൈന ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കെ ചൈനീസ് വിദ്യാർത്ഥികളെ സയൻസ് പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിവരങ്ങളുടെ ചോർച്ചയിലേക്ക് നയിക്കുമെന്നും അത് കൂടുതൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് ഇദ്ദേഹത്തിന്റെ ആശങ്ക.

വേണ്ടത്ര അമേരിക്കൻ വിദ്യാർത്ഥികൾ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിക്കുന്നില്ലെന്ന് കുർട്ട് കാംബെൽ പറഞ്ഞു. ആ മേഖലകളിലേക്ക് കൂടുതൽ അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യേണ്ടത് യുഎസിന് ആവശ്യമാണെന്നും, എന്നാൽ കൂടുതൽ പേരും ഇന്ത്യയിൽ നിന്നാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾ ഏത് വിഷയം പഠിക്കുന്നതിനും അദ്ദേഹത്തിന് എതിർപ്പില്ല. ഇന്ത്യയുമായുള്ള യു എസ് ബന്ധം വളരെ ശക്തമാണെന്നതാണ് ഇതിന് കാരണം.

വർഷങ്ങളായി, ചൈനീസ് വിദ്യാർത്ഥികൾ യുഎസിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹമാണ്. 2022/23 അധ്യയന വർഷത്തിൽ മൊത്തം 290,000 പേർ യുഎസിൽ പഠിക്കാൻ എത്തി. എന്നാൽ, യു.എസ്.-ചൈന ബന്ധങ്ങൾ വഷളാകുന്നതും യു.എസ് വൈദഗ്ധ്യം ചൈന മോഷ്ടിക്കുന്നു എന്ന തരത്തിലുള്ള ആശങ്കകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം താളം തെറ്റിക്കുകയും ചൈനീസ് വിദ്യാർത്ഥികളെ അനാവശ്യമായ സംശയത്തിന് വിധേയമാക്കുകയും ചെയ്തുവെന്ന് അക്കാദമിക്, സിവിൽ സമൂഹത്തിലെ ചിലർ വാദിക്കുന്നു.

“കൂടുതൽ ചൈനീസ് വിദ്യാർത്ഥികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെത്തി സയൻസിന് പകരം ഹ്യൂമാനിറ്റീസും സോഷ്യൽ സയൻസും പഠിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” കാംബെൽ