ഗാസ: ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രണത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് പലസ്തീൻ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന യുഎൻ ഏജസി തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെ ഏജൻസിക്കുള്ള ധനസഹായം താത്കാലികമായി നിർത്തിവച്ച് അമേരിക്ക.
UNRWA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഏജൻസി, ഇസ്രായേൽ നടത്തിയ ആക്രമണം മൂലമുണ്ടായ മാനുഷിക ദുരന്തത്തിനിടയിൽ ഗാസയിലെ ജനങ്ങൾക്ക് സഹായം നൽകുന്ന പ്രധാന ഏജൻസിയാണ്. യുഎസ് ധനസഹായം നിർത്തുന്നത് ഏജൻസിയുടെ പ്രവർത്തനങ്ങളിൽ ഉണ്ടാക്കാവുന്ന ആഘാതത്തെക്കുറിച്ച് UNRWA ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.
ഒക്ടോബർ 7ന് നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഏജൻസി നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി യുഎൻആർഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. 12 ജീവനക്കാർക്കെതിരെ ആരോപണങ്ങളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. യുഎൻആർഡബ്ല്യുഎയ്ക്ക് ഗാസയിൽ 13,000 ജീവനക്കാരുണ്ട്. അവരിൽ മിക്കവാറും എല്ലാവരും പലസ്തീനികൾ, ഏജൻസി നടത്തുന്ന സ്കൂളുകളിലെ അധ്യാപകർ മുതൽ ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, സഹായ പ്രവർത്തകർ തുടങ്ങിയവരാണ്.