ന്യൂഡൽഹി: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പെൺകുട്ടി മരിച്ചപ്പോൾ തമാശ പറഞ്ഞ് ചിരിച്ച പൊലീസുകാരനെ പിരിച്ചുവിട്ട് യു.എസ് അധികൃതർ. സിയാറ്റിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഡാനിയൽ ഓഡർ എന്ന ഉദ്യോഗസ്ഥനെയാണ് പിരിച്ചുവിട്ടത്. ജാൻവി കണ്ടുലയുടെ മരണത്തെ തുടർന്നായിരുന്നു പൊലീസുകാരൻ പരിഹസിച്ച് ചിരിച്ചത്. സംഭവം വലിയ ചർച്ചയായിരുന്നു. ഡാനിയൽ ഓഡർക്കെതിരെയാണ് നടപടി.
പൊലീസുകാരന്റെ പ്രവൃത്തി അസാധാരണമാണെന്ന് വിലയിരുത്തിയാണ് യു.എസ് ഭരണകൂടം നടപടി സ്വീകരിച്ചതെന്ന് കോമോ ന്യൂസ് അറിയിച്ചു. ഇയാൾക്കെതിരായ നടപടി മറ്റുള്ള പൊലീസുകാർക്കും ഒരു പാഠമാകണമെന്നും സിയാറ്റിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 2024 ജനുവരി 23നാണ് ജാൻവി മരിച്ചത്. യു.എസ് പൊലീസിന്റെ വാഹനമിടിച്ചായിരുന്നു മരണം.
പൊലീസ് വാഹനത്തിന്റെ അമിതവേഗതയും ഉദ്യോഗസ്ഥൻ ലഹരി ഉപയോഗിച്ചതുമാണ് അപകടത്തിന് ഇടയാക്കിയത്. തുടർന്ന് മരണത്തെ സംബന്ധിച്ച് തമാശ നിറഞ്ഞ കമന്റുമായി ഓഡർ രംഗത്തെത്തുകയായിരുന്നു.
US Police officer fired who laugh when Indian girls Killed