ന്യൂയോർക്ക്: ഡോണൾഡ് ട്രംപോ? കമല ഹാരിസോ? അടുത്ത 4 കൊല്ലക്കാലം അമേരിക്കയെ ആര് നയിക്കണമെന്ന തീരുമാനത്തിനായി അമേരിക്കൻ ജനത വിധി കുറിക്കുന്നു. നേരത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കമായെങ്കിലും സംസ്ഥാനങ്ങളിലേക്കുള്ള പോളിംഗ് അൽപ്പം മുമ്പാണ് തുടങ്ങിയത്. അമേരിക്കയുടെ കിഴക്കൻ മേഖലയിലുള്ള 8 സംസ്ഥാനങ്ങളിലാണ് പോളിങേ തുടങ്ങിയത്.
നേരത്തെ പരമ്പരാഗത രീതിയനുസരിച്ച് ന്യൂഹാംഷറിലെ ഡിക്സ് വിൽ നോച്ചിലെ 6 വോട്ടർമാർ പാതിരാവിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതോടെയാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന് ഔദ്യോഗിക തുടക്കമായത്. ഈ വോട്ടുകൾ എണ്ണിയപ്പോൾ 3 എണ്ണം കമലയ്ക്ക് 3 എണ്ണം ട്രംപിനുമാണ് ലഭിച്ചത്. ന്യൂ ഹാംഷെറിൻ്റെ വടക്കേ അറ്റത്ത് യു എസ്-കാനഡ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ഡിക്സ്വിൽ നോച്ച്.
1960 മുതലുള്ള പരമ്പരാഗത രീതിയാണ് ഈ രാത്രി വോട്ടിംഗ്. ഡിക്‌സ്‌വിൽ നോച്ച് വോട്ടർമാർ കഴിഞ്ഞ രണ്ട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് നോമിനിയെയാണ് പിന്തുണച്ചത്. 2020 ൽ പ്രസിഡൻ്റ് ജോ ബൈഡന് അഞ്ച് വോട്ടുകളും 2016 ൽ ഹിലാരി ക്ലിൻ്റൺ ഏഴിൽ 4 വോട്ടുകളും നേടിയിരുന്നു.