യുഎസിലെ ഏതാണ്ട് 32 സംസ്ഥാനങ്ങളിൽ വോട്ടിങ് തുടങ്ങി. രാവിലെ ആറുമണിക്ക് വെർമോൻ്റിലാണ് ആദ്യ വോട്ട് വീണത്. അമേരിക്കയുടെ കിഴക്കൻ തീരത്ത് ആറുമണി കഴിഞ്ഞതോടെവെർമോണ്ട്, കണക്റ്റിക്കട്ട്, ഇന്ത്യാന, കെൻ്റക്കി, മെയ്ൻ, ന്യൂജേഴ്‌സി, ന്യൂയോർക്ക്, വിർജീനിയ എന്നിവിടങ്ങളിൽ വോട്ടിങ് തുടങ്ങി
7 മണിയോടെ ഫ്ലോറിഡ, ജോർജിയ ,ഇല്ലിനോയ്, ലൂസിയാന, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിഷിഗൺ , മിസോറി, പെൻസിൽവാനിയ , റോഡ് ഐലൻഡ്, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡിസിയിലും വോട്ടിങ് തുടങ്ങി.
യുഎസിൻ്റെ ഈസ്റ്റ് കോസ്റ്റിൽ രാവിലെ എട്ടു മണി കഴിഞ്ഞു .പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു .
അലബാമ, അയോവ, കൻസാസ് , മിനസോട്ട, മിസിസിപ്പി, നോർത്ത് ഡക്കോട്ട, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ടെക്സാസ്, വിസ്കോൺസിൻ എന്നിവിടങ്ങളിലാണ് എട്ടിനു ശേഷം വോട്ടിങ് തുടങ്ങിയത്.
ഇതിനർത്ഥം യുഎസിലെ 50 സംസ്ഥാനങ്ങളിൽ പകുതിയിലേറെയും ഇപ്പോൾ വോട്ടുചെയ്യുന്നു എന്നാണ്. അർക്കൻസസ്, മെക്സിക്കോ അതിർത്തിയിലുള്ള സ്വിങ് സംസ്ഥാനമായ അരിസോണ എന്നിവിടങ്ങളിലും വോട്ടിങ് തുടങ്ങി.
US president Election Voting begins in more than 30 states