ന്യുയോർക്ക്: അമ്മമാരെ സ്നേഹത്തോടെ ഓർമ്മിക്കാൻ ഒരു ദിനം. അങ്ങനെയുള്ള ലോക മാതൃദിനത്തിൽ ലോകത്തിന്‍റെ വിവിധ മേഖലകളിലുള്ളവർ സ്വന്തം അമ്മയുടെ സ്നേഹവും കരുതലുമെല്ലാം പങ്കുവച്ച് രംഗത്തെത്തുകയാണ്. അതിനിടയിലാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഓർമ്മക്കുറിപ്പും ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്നെ അമ്മ പകർന്നു നൽകിയ ചിന്തകളാണ് തന്നിൽ വലിയ മാറ്റങ്ങളുണ്ടാക്കിയതെന്നാണ് ബൈഡൻ പറഞ്ഞുവയ്ക്കുന്നത്.
ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല എന്ന ധാരണ അമ്മയാണ് ഞങ്ങളിൽ വളർത്തിയതെന്നും എല്ലാ ദിവസവും അമ്മയെ മിസ് ചെയ്യുന്നുണ്ടെന്നും ബൈഡൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കുറിച്ചു. എല്ലാ ദിവസവും അമ്മയെ മിസ് ചെയ്യാറുണ്ടെന്നും മാതൃദിനത്തിൽ അത് കൂടുതലാണെന്നും ബൈഡൻ കുറിച്ചു. ലോകത്തെല്ലായിടത്തുമുള്ള അമ്മമാർക്ക് ഇന്നത്തെ ദിവസം സ്നേഹവും സന്തോഷവും നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
us president joe biden mother’s day message