വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയതിനു പിന്നാലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപാണ് മുന്നില്‍. 30 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡ ട്രംപിന് ഒപ്പമാണ്. അർക്കൻസാസ് , അലബാമ, മിസിസിപ്പി, സൌത്ത് കരോലിന , ടെന്നസി. ഒക്ലഹോമ, ഇന്ത്യാന, കെൻ്റക്കി, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിൽ ട്രംപ് വിജയം ഉറപ്പിച്ചു.
സ്വിങ് സ്റ്റേറ്റായ ജോർജിയയിൽ ട്രംപാണ് മുന്നിൽ . ഇതുവരെ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല.
റെഡ് സ്റ്റേറ്റായ കെന്റക്കി, ഇന്‍ഡ്യാന സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ചപോലെ ട്രംപ് കരുത്ത് തെളിയിച്ചു. ഇന്‍ഡ്യാനയില്‍ 11 ഇലക്ടറല്‍ വോട്ടും കെന്റക്കിയില്‍ 8 വോട്ടും ട്രംപ് നേടി. വെസ്റ്റ് വിര്‍ജീനിയയിലെ 4 ഇലക്ടറല്‍ വോട്ടും ട്രംപ് നേടി. വെര്‍മോണ്ടില്‍ കമല ഹാരിസാണ് മുന്നില്‍. 3 ഇലക്ടറല്‍ വോട്ട് ഇവിടെ കമല നേടി.
11 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ഇന്ത്യാനയില്‍ ഇതുവരെ എണ്ണപ്പെട്ട വോട്ടുകളുടെ 61.9% റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന് ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹാരിസിന് 36.4% വോട്ടുകള്‍ ലഭിച്ചു. 2020ല്‍ ട്രംപിന് 57% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് 41% വോട്ടുകളാണ് ലഭിച്ചത്
ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് ഏകദേശം 5.30ഓടെയാണ് യുഎസില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിട്ടുള്ളത്.