കൈക്കൂലി ആരോപണത്തിൽ അദാനിക്കെതിരെ യുഎസ് അന്വേഷണം: റിപ്പോർട്ട്

വാഷിങ്ടൺ: അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം വിപുലീകരിച്ച് യുഎസ്. കമ്പനിയുടെ സ്ഥാപകനായ ഗൌതം അദാനിയെക്കുറിച്ചും അന്വേഷണം നടത്തും. അദാനി ഗ്രൂപ്പ് കൈക്കൂലി നൽകിയിട്ടുണ്ടോ എന്ന മേഖലയിൽ അന്വേഷണം നടത്തനാണ് തീരുമാനം.

അദാനി ഗ്രൂപ്പോ ഗൗതം അദാനി ഉൾപ്പടെയുള്ള കമ്പനിയുമായി ബന്ധമുള്ളവരോ ഊർജ പദ്ധതിക്ക് അനുകൂലമായി നടപടികൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്.

റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബലിന്റെ അന്വേഷണം, ന്യൂയോർക്കിലെ കിഴക്കൻ ജില്ലയിലെ അറ്റോർണി ഓഫീസും വാഷിംഗ്ടണിലെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഫ്രോഡ് കേസുകൾ അന്വേഷിക്കുന്ന വിഭാഗവുമാണ് കൈകാര്യം ചെയ്യുന്നത്.

“ഞങ്ങളുടെ ചെയർമാനെതിരെ ഒരു അന്വേഷണവും ഞങ്ങൾക്കറിയില്ല,” അദാനി ഗ്രൂപ്പ് ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. “ഭരണത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയിൽ, ഞങ്ങൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അഴിമതി വിരുദ്ധ, കൈക്കൂലി വിരുദ്ധ നിയമങ്ങൾക്ക് വിധേയമാണ്.”

സ്റ്റോക്ക് വിലയിൽ കൃത്രിമം കാണിക്കുകയും അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിൽ നിന്നുള്ള അവകാശവാദങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞവർഷം വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഷെയറുകളിൽ വലിയ ഇടിവുണ്ടായി. എന്നാൽ കമ്പനി ഇത്തരം ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു.

More Stories from this section

family-dental
witywide