ദുബായ്: ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ സിറിയക്കെതിരെ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനിൽനിന്ന് ലബനനിലെ ഹിസ്ബുള്ളയ്ക്ക് ആയുധമെത്തിക്കാൻ സിറിയൻ ഭൂമി ഉപയോഗിക്കുന്നതും അസാദ് ഭരണകൂടം അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇക്കാര്യം അമേരിക്കയും യുഎഇയും ചർച്ച ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
സിറിയൻ വിമതർ അലെപ്പോ നഗരം പിടിച്ചെടുക്കാൻ ആക്രമണം തുടങ്ങുന്നതിനു മുമ്പാണ് ചർച്ചകൾ നടന്നത്. സിറിയയ്ക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതിൽ ഇസ്രയേലിനും എതിർപ്പില്ലെന്നാണു സൂചന.
അതേസമയം, ഇക്കാര്യത്തിൽ സിറിയ പ്രതികരിച്ചിട്ടില്ല. ഇറാനെ ഒഴിവാക്കാൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദ് തയാറാകുമോ എന്നതിൽ വ്യക്തതയില്ല. വിമതരെ നേരിടുന്നതിൽ അസാദിന് ഇറാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 2011 ലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ തുടങ്ങിയപ്പോഴാണ് അമേരിക്കൻ ഭരണകൂടം സിറിയയ്ക്കെതിരേ ഉപരോധങ്ങൾ ചുമത്താൻ തുടങ്ങിയത്.
US promise Syria to remove sanctions