ധാക്ക: ബംഗ്ലദേശ് എല്ലാ തടവുകാര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കനുസൃതമായി നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്. അറസ്റ്റിലായ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ ജാമ്യാപേക്ഷ ചിറ്റഗോംഗ് കോടതിയില്‍ ചൊവ്വാഴ്ച മാറ്റിവച്ചതിനു പിന്നാലെയാണ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലിന്റെ പ്രതികരണം.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സന്യാസിക്കെതിരെ യുഎസിന്റെ പ്രതികരണം എന്തെന്നുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് വേദാന്ത് നിലപാട് വ്യക്തമാക്കിയത്. എല്ലാ സര്‍ക്കാരുകളില്‍ നിന്നും അമേരിക്ക പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ക്ക് യോജിച്ചതാണ് തന്റെ കാഴ്ചപ്പാടെന്നും ”മൗലികസ്വാതന്ത്ര്യങ്ങളോടും മതസ്വാതന്ത്ര്യത്തോടും അടിസ്ഥാന മനുഷ്യാവകാശങ്ങളോടും ബഹുമാനം വേണം,” എന്നും അദ്ദേഹം പറഞ്ഞു.
ഏത് തരത്തിലുള്ള പ്രതിഷേധവും ‘സമാധാനപരമായിരിക്കണമെന്നും’, ഏത് അടിച്ചമര്‍ത്തലിലും സര്‍ക്കാരുകള്‍ നിയമവാഴ്ചയെ മാനിക്കുകയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യണമെന്നും അത് ഞങ്ങള്‍ ഊന്നിപ്പറയുന്നത് തുടരുമെന്നും’ വേദാന്ത് പട്ടേല്‍ വ്യക്തമാക്കി.