മഡുറോയെ വധിക്കാൻ സിഎഎ ശ്രമമെന്ന് വെനസ്വേല, 3 അമേരിക്കൻ പൗരന്മാരടക്കം അറസ്റ്റിൽ; ആരോപണം നിഷേധിച്ച് അമേരിക്ക

വാഷിംഗ്ടൺ: വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ കൊലപ്പെടുത്താനും രാജ്യത്തെ ഭരണം അട്ടിമറിക്കാനും അമേരിക്കന്‍ ചാര സംഘടനയായ സി ഐ എ പദ്ധതിയിട്ടെന്ന് ആരോപണം. ഇരു രാജ്യങ്ങളും തമ്മിലുളള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് പുതിയ ആരോപണവുമായി വെനസ്വേലൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

സി ഐ എ ബന്ധം സംശയിക്കുന്ന ആറുവിദേശികളെ വെനസ്വെലന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൂന്നുപേർ അമേരിക്കൻ സ്വദേശികളായിരുന്നു. ഈ സംഘത്തിന്‍റെ പക്കല്‍ നിന്ന് വൻ ആയുധ ശേഖരമടക്കം പിടികൂടിയെന്നാണ് വെനസ്വേല പറയുന്നത്. ഇതിലൊരാള്‍ യു എസ് സൈനികനാണെന്നും വെനസ്വെലൻ പൊലീസ് വ്യക്തമാക്കി. ഇതാണ് മഡുറോയെ വധിക്കാനുള്ള സി ഐ എയുടെ പദ്ധതിയായിരുന്നു എന്ന ആരോപണം വെനസ്വേല കടുപ്പിക്കാൻ കാരണം.

എന്നാല്‍ ആരോപണം അമേരിക്ക തളളിയിട്ടുണ്ട്. അത്തരത്തിൽ ഒരു നീക്കവും സി എ എയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും വെനസ്വേലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അമേരിക്കയുടെ പക്ഷം.

More Stories from this section

family-dental
witywide