ഇന്ത്യയെ ‘ലെവൽ 2’ കാറ്റഗറിയിലാക്കി അമേരിക്ക, പൗരന്മാർ സന്ദർശിക്കാൻ പാടില്ലാത്ത സ്ഥലങ്ങളെക്കുറിച്ചും അറിയിപ്പ്

ഡൽഹി: ഇന്ത്യയിലെ ചില ഭാഗങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് യുഎസ് സർക്കാർ. ജൂലൈ 23 ന് പുറത്തിറക്കിയ നിർദേശത്തിൽ ലെവൽ മൂന്നിൽ ഇന്ത്യയിലെ പ്രദേശങ്ങളെ ഉൾപ്പെടുത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ജമ്മു കശ്മീർ, ഇന്ത്യ-പാകിസ്ഥാൻ അതിർത്തി എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. മൊത്തത്തിൽ ഇന്ത്യ ‘ലെവൽ 2’ കാറ്റ​ഗറിയിലാണ് (അതിജാ​ഗ്രത പാലിക്കേണ്ട പ്രദേശം) ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ബലാത്സംഗം വർധിക്കുന്നുവെന്നും ലൈംഗികാതിക്രമം പോലെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ടെന്നും നിർദേശത്തിൽ പറയുന്നു. ഒരു മുന്നറിയിപ്പും കൂടാതെയും ഭീകരർ ആക്രമണം നടത്തിയേക്കാമെന്നും ടൂറിസ്റ്റ് ലൊക്കേഷനുകൾ, ഗതാഗത കേന്ദ്രങ്ങൾ, മാർക്കറ്റുകൾ/മാളുകൾ, സർക്കാർ സൗകര്യങ്ങൾ എന്നിവ ഭീകരവാദികൾ ലക്ഷ്യമിടുന്നുവെന്നും നിർദേശത്തിൽ പറയുന്നു.

ഗ്രാമീണ പ്രദേശങ്ങളിലെ പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകാൻ യുഎസ് സർക്കാരിന് പരിമിതിയുണ്ട്. ഈ പ്രദേശങ്ങൾ കിഴക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ തെലങ്കാന വരെ പടിഞ്ഞാറ് പടിഞ്ഞാറ് വരെ നീണ്ടുകിടക്കുന്നു. യുഎസ് സർക്കാർ ജീവനക്കാർക്ക് ഈ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി ലഭിക്കണമെന്നും പറയുന്നു. ജമ്മു-കശ്മീർ സന്ദർശിക്കരുതെന്ന് യുഎസ് പൗരന്മാരോട് ആവശ്യപ്പെട്ടു. അതേസമയം ലഡാക്ക് സന്ദർശിക്കുന്നത് സുരക്ഷിതമാണെന്നും പറയുന്നു.

More Stories from this section

family-dental
witywide