പാക്കിസ്ഥാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് സഹായം; ചൈനീസ് കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൺ: പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യുഎസ്. ബെലാറസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിൻസ്‌ക് വീൽ ട്രാക്ടർ പ്ളാൻറ് എന്ന സ്ഥാപനത്തിനും ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിയാൻ ലോംഗ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെൻ്റ് കമ്പനി ലിമിറ്റഡ്, ടിയാൻജിൻ ക്രിയേറ്റീവ് സോഴ്‌സ് ഇൻ്റർനാഷണൽ ട്രേഡ് കമ്പനി ലിമിറ്റഡ്, ഗ്രാൻപെക്റ്റ് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്.

പാക്കിസ്ഥാന് ഏറ്റവും കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയാണ്. ബാലിസ്റ്റിക് മിസൈൽ നിർമിക്കാനുള്ള സാ​ങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനികൾ കൈമാറിയത്. ദീർഘദൂര മിസൈൽ നിർമിക്കാനുള്ള സാ​ങ്കേതി വിദ്യകളും കൂട്ടത്തിലുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വ്യക്തമാക്കി. സിയാൻ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ്, ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷനൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ്, ബെലറൂസിലെ മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് എന്നീ കമ്പനികൾക്കാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്.

ഈ നാല് കമ്പനികൾ പാക്കിസ്ഥാന് ആയുധങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങൾ വൻതോതിൽ വിതരണം ചെയ്യുകയോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തതായി വിവരം ലഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ആശങ്കാജനകമായ ഇത്തരം നടപടികൾ ഒരിക്കലും തുടരാൻ സമ്മതിക്കില്ലെന്നും മില്ലർ വ്യക്തമാക്കി.

മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് പാക്കിസ്ഥാന് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കുള്ള പ്രത്യേക വാഹനം നൽകി. സിയാൻ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കായി ഫിലമെന്റ് വൈൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള വിതരണം ചെയ്തു. പാക്കിസ്ഥാന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷനൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ് വിതരണം ചെയ്തത്.

More Stories from this section

family-dental
witywide