ഇറാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് തൊടുത്ത 80 ഡ്രോണുകളും 6 മിസൈലുകളും നശിപ്പിച്ചതായി യു.എസ്

ന്യൂഡല്‍ഹി: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് തൊടുത്ത 80 ഡ്രോണുകളും 6 ബാലിസ്റ്റിക് മിസൈലുകളും നശിപ്പിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) അറിയിച്ചു.

ഏപ്രില്‍ 1 ന് സിറിയയിലെ തങ്ങളുടെ എംബസി വളപ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ ശനിയാഴ്ച ഇസ്രായേല്‍ പ്രദേശത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. 300-ലധികം മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണമാണ് ഇസ്രയേലിന് നേരെ ഉണ്ടായത്. അവയിലധികവും ഇറാനില്‍ നിന്നുതന്നെ വിക്ഷേപിച്ചതായിരുന്നു. മിക്കതും ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനവും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജോര്‍ദാന്‍ എന്നിവയുടെ സഹായത്തോടെയും വെടിവച്ചിട്ടതിനാല്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഇറാന്‍ നടത്തുന്ന ഈ അപകടകരമായ നടപടികള്‍ക്കെതിരായ ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിലകൊള്ളുന്നുവെന്നും പ്രാദേശിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങളുടെ എല്ലാ പ്രാദേശിക പങ്കാളികളുമായും ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യുഎസ് സൈന്യം പറഞ്ഞു.

More Stories from this section

family-dental
witywide