
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുമെന്ന് അമേരിക്ക. എന്നാല്‍ ചര്‍ച്ചകളുടെ ഗതിയും വ്യാപ്തിയും സ്വഭാവവും ഇരു രാജ്യങ്ങളും തീരുമാനിക്കേണ്ടതാണെന്നും അമേരിക്ക വ്യക്തമാക്കി.
ദൈനംദിന വാര്‍ത്താ സമ്മേളനത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനുമായുള്ള സുപ്രധാന ബന്ധങ്ങളെ യുഎസ് വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഞങ്ങള്‍ പറഞ്ഞതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, എന്നാല്‍ വേഗതയും വ്യാപ്തിയും സ്വഭാവവും നിര്‍ണ്ണയിക്കേണ്ടത് ആ രണ്ട് രാജ്യങ്ങളാണ്, അല്ലാതെ ഞങ്ങളല്ല,”- അദ്ദേഹം വ്യക്തമാക്കി.