മിഷേൽ ഒബാമയുടെ ശുചിമുറിയിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന വെളിപ്പെടുത്തൽ; സീക്രട്ട് സർവീസ് ഏജന്റിനെ പുറത്താക്കി

യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലെത്തി മിഷേൽ ഒബാമയുടെ ശുചിമുറിയിൽ വച്ച് കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സർവീസിൽനിന്നു പുറത്താക്കി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.

മിഷേൽ ഒബാമയുടെ ശുചിമുറിയിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാൽ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓർമക്കുറിപ്പിൽ‌ പറയുന്നുണ്ട്. വിവരം അറിഞ്ഞതിനു പിന്നാലെ തന്നെ സീക്രട്ട് ഏജന്റിനെ സസ്പെൻഡ് ചെയ്തു.

More Stories from this section

family-dental
witywide