വാഷിംഗ്ടണ്‍: ഇസ്രായേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാനെ പ്രതിരോധിക്കാൻ പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനികവിന്യാസങ്ങള്‍ നടത്തുമെന്ന് അമേരിക്ക. ദീർഘദൂരം ശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങള്‍, പോർവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍ എന്നിവയെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
ഇറാൻ അമേരിക്കയെ ലക്ഷ്യമിട്ടാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പെന്‍റഗണ്‍ വക്താവ് പാട്രിക് റൈഡർ മുന്നറിയിപ്പു നൽകി. ഇറാൻ-ഇസ്രയേല്‍ സംഘർഷം വൻ യുദ്ധത്തില്‍ കലാശിക്കുമോ എന്ന ആശങ്കയിലാണ് അമേരിക്ക.
നേരത്തേ ബാലിസ്റ്റിക് മിസൈലുകളെ തടയുന്ന ‘ഥാട്’ സംവിധാനം അമേരിക്ക ഇസ്രയേലിലേക്ക് അയച്ചിരുന്നു. ഇതു പ്രവർത്തിപ്പിക്കാനായി നൂറോളം അമേരിക്കൻ സൈനികരും ഇസ്രയേലിലെത്തിയിട്ടുണ്ട്.
US Send more military equipment to middle east Amid Iran-Israel tension