മൂന്ന് വർഷത്തിനിടെ കാരണം പറയാതെ യുഎസ് തിരിച്ചയച്ചത് 48 ഇന്ത്യൻ വിദ്യാർഥികളെ

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രത്യേക കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ 48 ഇന്ത്യൻ വിദ്യാർഥികളെ അമേരിക്കയിൽ നിന്ന് തിരിച്ചയച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇകാരണമൊന്നും ചൂണ്ടിക്കാണിക്കാതെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിൽ പറഞ്ഞു. ആന്ധ്ര ടി.ഡി.പി. എം.പി. ബി.കെ. പാര്‍ഥസാരഥിയാണ് ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചതിന്.

യു.എസ്. അടക്കം വിവിധ രാജ്യങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കേന്ദ്രത്തിന്റെ കൈവശമുണ്ടോയെന്നും ഇക്കാര്യത്തില്‍ എന്ത് പരിഹാരനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ‌ടിഡിപി എംപി ചോദിച്ചു. വിദ്യാര്‍ഥി വിസ റദ്ദാക്കിയതും കാരണമാവാം തിരിച്ചയച്ചതെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. അനധികൃത കുടിയേറ്റത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

us sent back 48 Indian Students with out reasons