ക്യൂബയിൽ റഷ്യൻ കപ്പൽപ്പടയുടെ സൈനികാഭ്യാസം; ആണവ അന്തർവാഹിനി അയച്ച് അമേരിക്കൻ മറുപടി

ക്യൂബയുമായുള്ള സംയുക്ത സൈനിക അഭ്യാസത്തിന് റഷ്യൻ നാവിക സേന ഹവാനയിൽ എത്തിയതിൻ്റെ തൊട്ടുത്ത ദിവസം ക്യൂബയിലെ ഗ്വാണ്ടനാമോ കടലിടുക്കിൽ അമേരിക്കയുടെ ആണവ അന്തർവാഹിനി  എത്തി. അതിവേഗ ആക്രമണശേഷിയുള്ള ആണവ അന്തർവാഹിനിയായ യുഎസ്എസ് ഹെലേനയാണ് അവിടെ തമ്പടിച്ചിരിക്കുന്നത്.

സാധാരണ യുഎസ് നാവിക സേനയുടെ അന്തർവാഹിനികൾ അപൂർവ്വമായി മാത്രമേ പരസ്യമായി പ്രത്യക്ഷപ്പെടാറുള്ളു. 
ഫ്ലോറിഡ തീരത്ത് നിന്ന് 90 മൈൽ അകലെ ക്യൂബയിലെ ഹവാനയിൽ റഷ്യൻ കപ്പൽപ്പടയുടെ സാന്നിധ്യമുണ്ടെങ്കിലും അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് പെൻ്റഗൺ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.  റഷ്യൻ കപ്പലുകൾ അമേരിക്കയുടെ കിഴക്കൻ തീരത്ത് നിന്ന് തെക്കോട്ട് നീങ്ങുമ്പോൾ അവയുടെ ചലനങ്ങൾ യുഎസ് നാവികസേനയുടെ ഡിസ്ട്രോയറുകളും P-8 സബ്മറൈൻ ഹണ്ടിങ് പോർവിമാനങ്ങളും നിരീക്ഷിക്കുന്നുണ്ടായിരുന്നു. 


“യുഎസ് സമുദ്രാതിർത്തിക്ക് സമീപം പ്രവർത്തിക്കുന്ന ഏതു വിദേശ കപ്പലിനേയും ഞങ്ങൾ എപ്പോഴും നിരീക്ഷിക്കും. തീർച്ചയായും ഞങ്ങൾ അത് ഗൗരവമായി എടുക്കക തന്നെ ചെയ്യും. പക്ഷേ ഇത്തരം സൈനിക അഭ്യാസങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒരു ഭീഷണിയല്ല. ” പെൻ്റഗൺ വക്താവ് സബ്രീന സിംഗ് പറഞ്ഞു.

US Submarine USS Helena on Cuba’s Guantanamo Bay in Response to Russian Military Exercise

More Stories from this section

family-dental
witywide