16 കാരനുമായി കാറിൽ ശാരീരിക ബന്ധം, അമേരിക്കയിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു

ന്യൂയോർക്ക്: 16കാരനായ വിദ്യാർഥിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെ‌ട്ടതിന് അമേരിക്കയിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്‌സിയിലെ ഇംഗ്ലീഷ് അധ്യാപികയായ 37 കാരി ജെസീക്ക സാവിക്കിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഈ വർഷം ഒന്നിലധികം വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ട്രെൻ്റണിലെ ഹാമിൽട്ടൺ ഹൈസ്‌കൂൾ വെസ്റ്റിലെ അധ്യാപികയാണ് ഇവർ. ന്യൂജേഴ്‌സി ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഇൻസ്പെക്ടർമാർ ഞായറാഴ്ചയാണ് അധ്യാപികയെയും വിദ്യാർഥിയെയും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടത്. ചോദ്യം ചെയ്യലിൽ വന്യജീവി മാനേജ്മെൻ്റ് ഏരിയയിൽ താനും കുട്ടിയും അഞ്ചിലേറെ തവണ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടതായി സാവിക്കി പൊലീസിനോട് പറഞ്ഞു.

കാറിൽ വെച്ചായിരുന്നു ബന്ധപ്പെടൽ. ആൺകുട്ടിക്ക് 16 വയസ്സുമാത്രമാണ് പ്രായം. കസ്റ്റഡിയിലെടുത്ത അധ്യാപികയെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഇവർ ജോലി ചെയ്യുന്ന സ്ഥാപനം നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.

US Teacher arrested sexual relation with minor

More Stories from this section

family-dental
witywide