
മിസോറി: മിസോറിയിലെ ഒരു ഹൈസ്കൂൾ അധ്യാപിക സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഒരു കൗമാരക്കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും മറ്റ് വിദ്യാർത്ഥികളോട് നിരീക്ഷകരായി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലാസ്‌കി കൗണ്ടിയിലെ ലാക്വി ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയായ ഹെയ്‌ലി ക്ലിഫ്‌ടൺ-കാർമാക്കിനെയാണ് ബാലപീഡനം, ബലാത്സംഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജനുവരി 5-ന് പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്‌സാസിൽ വച്ചാണ് അറസ്റ്റ് നടന്നത്. 25 ലക്ഷം ഡോളർ ജാമ്യത്തുക കെട്ടിവയ്ക്കണം. ഇവരെ മിസോറിയിലേക്കു തിരിച്ചെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി.
വിദ്യാർഥിയുമായുള്ള അധ്യാപികയുടെ ബന്ധത്തെക്കുറിച്ച് മറ്റൊരു വിദ്യാർത്ഥിയാണ് പൊലീസിനെ അറിയിച്ചത്. ഹെയ്‌ലിയുടെ പീഡനത്തെ തുടർന്നു തന്റെ പുറംഭാഗത്തുണ്ടായ മുറിവുകൾ പതിനാറുകാരൻ സുഹൃത്തുക്കളെ കാണിച്ചിരുന്നു. വിവരമറിഞ്ഞയുടൻ പൊലീസ് അധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവർ ആരോപണം നിഷേധിച്ചു. ഇവരുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി പൊലീസ് ആവശ്യപ്പെട്ടപ്പോൾ ആദ്യം നൽകിയില്ല. പിന്നീട് ഫോൺ നൽകിയപ്പോൾ പാസ്‍വേഡ് കൈമാറാതെ തടസ്സമുണ്ടാക്കി. സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണിന്റെ പൂട്ട് തുറന്ന പൊലീസ്, വിദ്യാർഥിയുമായുള്ള ഹെയ്‍ലിയുടെ ചാറ്റ് കണ്ടെടുത്തു.
അധ്യാപികയുമായുള്ള മകന്റെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നുവെന്ന് 16കാരന്റെ പിതാവും വെളിപ്പെടുത്തി. സ്കൂളിൽ മകനുമായി അധ്യാപിക ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മറ്റു വിദ്യാർഥികളെ ‘നിരീക്ഷകരായി’ നിയോഗിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി. ടെക്സസിലേക്കു പോകുന്നതിനു മുൻപ് ഹെയ്‍ലി ഈ വിദ്യാർഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. പീഡനവിവരം മറച്ചുവച്ചതിനു വിദ്യാർഥിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു.