ഇന്ത്യയും റഷ്യയുമായുള്ള ബന്ധം തകർക്കാൻ അമേരിക്ക ശ്രമിക്കുന്നു; ആരോപണവുമായി റഷ്യൻ പ്രതിനിധി

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം തകർ‌ക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവ്. റഷ്യ ഇന്ത്യയുടെ ദീർഘകാലസുഹൃത്താണെന്നും ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ചരിത്രപരമായ ബന്ധമാണ് പങ്കിടുന്നതെന്നും പൊതുതാത്പര്യത്തിൽ വേരൂന്നിയ തന്ത്രപരമായ പങ്കാളിത്തം നിലനിർത്താൻ ഇന്ത്യക്കും റഷ്യക്കും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡെന്നിസ് പറഞ്ഞു.

വിശ്വസിക്കാവുന്നവരും ആത്മാർഥതയുള്ളവരും എന്ന തരത്തിലുള്ള സത്പേര് റഷ്യക്ക് ഇന്ത്യയിൽ ഉണ്ടെന്ന് അലിപോവ് പറഞ്ഞു.

“മറ്റ് രാജ്യങ്ങളെ പോലെ രാഷ്‌ട്രീയത്തിലോ ആഭ്യന്തര കാര്യങ്ങളിലോ ഇരു രാജ്യങ്ങളും കൈകടത്തിയിട്ടില്ല. എപ്പോഴും പരസ്പര ബഹുമാനത്തോടെ വിശ്വാസ്യതയുള്ള ബന്ധമാണ് നിലനിർത്തുന്നത്. ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണ് തങ്ങൾ പിന്തുടരുന്നതെന്ന് നേരിട്ട് പ്രസ്താവിക്കാൻ യുഎസ് മടിക്കുന്നില്ല.”

ദ്വിതീയ ഉപരോധങ്ങളിലൂടെ അമേരിക്ക ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാരണത്താൽ തന്നെ ഇന്ത്യൻ പങ്കാളികൾ ജാ​ഗ്രത പാലിക്കാൻ നിർബന്ധിതരാകുന്നു. ഇത്തരമൊരു സമീപനമെടുക്കാൻ തയ്യാറാല്ലാത്തവരും കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide