വാഷിംഗ്ടണ്‍: യു.എസ് പൗരന്മാരാകാന്‍ അര്‍ഹതയുള്ള നിയമാനുസൃത സ്ഥിരതാമസക്കാര്‍ക്ക് എച്ച്-1 ബി വിസ പ്രക്രിയ മെച്ചപ്പെടുത്താനും ഇത് സംബന്ധിച്ച മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും യു.എസ് നടപടികള്‍ സ്വീകരിക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറങ്കുവെച്ചത്.
തങ്ങള്‍ കാര്യങ്ങള്‍ വളരെ ഗൗരവമായി കാണുന്നുവെന്നും വിസ പ്രക്രിയ മെച്ചപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക വൈദഗ്ധ്യം ഉള്‍പ്പെടെ ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ് H1B വിസ. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ 3% പേര്‍ക്ക് മാത്രമേ സ്ഥിര താമസം ലഭിക്കൂ എന്ന് സമീപകാല കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം കണ്ടെത്തിയിരുന്നു. നിലവില്‍ 34.7 ദശലക്ഷം അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ മുന്നിലുള്ളത്. ഇത് ഗ്രീന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ വ്യാപ്തിയെ അടിവരയിടുന്നതാണ്.
ഒരു ഓര്‍ഗനൈസേഷനിലെ ഒന്നിലധികം ആളുകളെയും അവരുടെ നിയമ പ്രതിനിധികളെയും H1B രജിസ്ട്രേഷനുകള്‍, H1B അപേക്ഷകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും സഹായിക്കാനായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) myUSCIS ഓര്‍ഗനൈസേഷണല്‍ അക്കൗണ്ടുകള്‍ തുറന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 മാര്‍ച്ചില്‍ ആരംഭിക്കുന്ന H1B ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ സേവനങ്ങള്‍ക്കായി ഒരു പുതിയ ഓര്‍ഗനൈസേഷണല്‍ അക്കൗണ്ട് ആവശ്യമാണെന്നും യുഎസ്സിഐഎസ് അറിയിപ്പുണ്ട്.