വാഷിംഗ്ടണ്‍: കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അമേരിക്കന്‍ യാത്ര സംശയ നിഴലില്‍. യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് യാത്രയെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ തന്റെ യാത്ര തികച്ചും വ്യക്തിപരമാണെന്നും അമേരിക്കന്‍ നേതാക്കളുമായി കൂടിക്കാഴ്ചകളൊന്നും ഇല്ലെന്നും ശിവകുമാര്‍ തന്നെ വിശദീകരണം നല്‍കി.
കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലേക്ക് പോകുന്നതെന്നും അവിടെ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയിട്ടില്ലെന്നുമാണ് വിശദീകരണം. സെപ്തംബര്‍ 8 മുതല്‍ 15 വരെ ഞാന്‍ യുഎസിലായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.